NEWS
SAF കടൽ കഫെ പദ്ധതിയിലേക്ക് കൺസൾട്ടന്റിനെ നിയമിക്കുന്നതിന് താൽപര്യപത്രം (EOI) ക്ഷണിക്കുന്നു. അവസാന തീയതി: 31/10/2026 സർക്കാറിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി രണ്ടായിരത്തോളം മത്സ്യത്തൊഴിലാളി വനിതാ സംരംഭകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സംഗമം,സാഫ് സംരംഭകരും മത്സ്യക്കച്ചവടം നടത്തുന്ന വനിതകൾക്കുമായി 100 ഇലക്ട്രിക് സ്കൂട്ടറുകളുടെ വിതരണം സാഫ് സംരംഭങ്ങളുടെ പ്രവർത്തനോദ്ഘാടനം,ധനസഹായ വിതരണം,ലോഗോ പ്രകാശനം,ബ്രാന്റഡ് വസ്ത്രങ്ങളുടെ ആദ്യ വില്പ്പന,വർക്കിംഗ് ക്യാപ്പിറ്റൽ റിവോൾവിംഗ് ഫൺഡ് വിതരണം,സർട്ടിഫിക്കറ്റ് വിതരണം എന്നിവ 2026 ഒക്ടോബർ 5 തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. സാഫ് സംരംഭകർക്കും മത്സ്യക്കച്ചവടം നടത്തുന്നതുമായ 100 മത്സ്യത്തൊഴിലാളി വനിതകൾക്കുള്ള ഷീ സ്കൂട്ടർ പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനവും താക്കോൽ വിതരണവും ബഹു. മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ അവർകൾ നിർവ്വഹിച്ചു. ഈ ചടങ്ങിൽ ബഹു. ഫിഷറീസ്,സാമൂഹ്യനീതി,ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്മന്ത്രി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ അവർകൾ അദ്ധ്യക്ഷത വഹിച്ചു.

സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു
ഫിഷർവിമൺ ( സാഫ്)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനും ഉതകുന്ന ബദൽ ജീവനോപാധി പദ്ധതികൾ 2005 മുതൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഫിഷറീസ് വകുപ്പിന് കീഴിലെ സ്ഥാപനമാണ് സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൺ (സാഫ്).
മത്സ്യ തൊഴിലാളി വനിതകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനായി സ്വയം തൊഴിലിൽ ഏർപ്പെടാൻ അവരെ പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയൂം കൈപിടിച്ചുയർത്തുകയും ചെയ്യുന്നു.
ഫിഷറീസ് വകുപ്പ് മന്ത്രി ചെയർമാനായ ഗവണിംഗ് ബോഡിയാണ് പൊതുഭരണം നടത്തുന്ന സാഫിന്റെ ഉന്നതാധികാര സമിതി.ദൈന്യംദിന പ്രവർത്തനകളുടെ മേൽനോട്ടം എക്സിക്യൂട്ടീവ് ഡയറക്ടർ നടത്തുന്നു.

Theeramythri Programme

Theeramythri Programme

Joint Liability Group (JLG) Project

Joint Liability Group (JLG) Project

Governance

Governing Body
ശ്രീ. വി. ഡി. സതീശൻ
ബഹു: കേരള മുഖ്യമന്ത്രി
അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ
ബഹു: ഫിഷറീസ് മന്ത്രി
ശ്രീ. ബി അബ്ദുൽ നാസർ ഐ എ എസ്
സർക്കാർ സ്‌പെഷ്യൽ സെക്രട്ടറി
ശ്രീ. മിസാൽ സാഗർ ഭരത്
ഐ.എ.എസ്.
ഫിഷറീസ് ഡയറക്ടർ
ശ്രീ. സലിം എച്ച്.
ജോയിൻ്റ് ഡയറക്ടർ ഓഫ് ഫിഷറീസ് & എക്സിക്യൂട്ടീവ് ഡയറക്ടർ , സാഫ്
സാഫിൻെറ പ്രധാന പദ്ധതികൾ
തീരമിത്രി സീ ഫുഡ് റെസ്റ്റോറൻ്റ്
ജോയിൻ്റ് ലയബിലിറ്റി ഗ്രൂപ്പ് (ജെഎൽജി) പ്രോജക്റ്റ്
അഷ്ടമുടി പദ്ധതി രണ്ടാം ഘട്ടം
തീരമാവേലി പദ്ധതി
തീരമൈത്രി - മൈക്രോ സംരംഭങ്ങളുടെ വികസനം (Dme)
ലിംഗസമത്വവും സ്ത്രീ ശാക്തീകരണ നയവും
ഹൈജീനിക് റഫ്രിജറേറ്റഡ് മൊബൈൽ ഫിഷ് വെൻഡിംഗ് കിയോസ്‌ക്
സ്നേഹതീരം പദ്ധതി

വാർത്ത

SAF കടൽ കഫെ പദ്ധതിയിലേക്ക് കൺസൾട്ടന്റിനെ നിയമിക്കുന്നതിന് താൽപര്യപത്രം (EOI) ക്ഷണിക്കുന്നു. അവസാന തീയതി: 31/10/2026

കടൽ കഫേ EOI
സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ (SAF) മത്സ്യത്തൊഴിലാളി വനിതകളുടെ ഉപജീവനവും ശാക്തീകരണവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പ്രധാന സംരംഭങ്ങളിലൊന്നാണ് കടൽ കഫേകൾ. മത്സ്യത്തൊഴിലാളി വനിതകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ പോകുന്ന ഈ കഫേകൾ,മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾക്ക് സുസ്ഥിര വരുമാനവും തൊഴിൽ സുരക്ഷയും ഉറപ്പാക്കുന്നതോടൊപ്പം ഗുണമേന്മയുള്ളതും തനതു രുചിയുള്ളതുമായ കടൽ വിഭവങ്ങൾ ന്യായമായ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. പദ്ധതി പ്രകാരം kkd ജില്ലയിൽ കടൽ കാഫെകൾ ആരേംഭിക്കാൻ ടെക്നിക്കൽ കോൺസൽടെന്റിനെ നിയമിക്കുന്നു i

View More

അറിയിപ്പ്

SAF കടൽ കഫെ പദ്ധതിയിലേക്ക് കൺസൾട്ടന്റിനെ നിയമിക്കുന്നതിന് താൽപര്യപത്രം (EOI) ക്ഷണിക്കുന്നു. അവസാന തീയതി: 31/10/2026

View More