img

തീരമൈത്രി സീഫുഡ് റെസ്റ്റോറൻറ്

കേരളത്തിലെ തീരദേശ ജില്ലകളിൽ 'തീരമൈത്രി സീ ഫുഡ് റെസ്റ്റോറന്റ് പദ്ധതി' നടപ്പിലാക്കി, മികച്ച ഗുണനിലവാരമുള്ള സമുദ്രവിഭവം മിതമായ നിരക്കിൽ ജനങ്ങൾക്ക് എത്തിക്കുന്നു.
ഈ പദ്ധതിയിലൂടെ കേരളത്തിലെ 9 തീരപ്രദേശങ്ങളിലായി 225 മത്സ്യത്തൊഴിലാളി വനിതകൾ ഉൾപ്പെടുന്ന 45 സീഫുഡ് റെസ്റ്റോറന്റുകൾ ആരംഭിച്ചു. ഓരോ യൂണിറ്റിന്റെയും മൊത്തം പദ്ധതിച്ചെലവിന്റെ 75% ഗ്രാന്റ് സഹായമായും 20% ബാങ്ക് വായ്പയായും ബാക്കി 5% ബന്ധപ്പെട്ട ഗുണഭോക്താക്കൾ സംഭാവനയായും നൽകുന്നു.

225 മത്സ്യത്തൊഴിലാളി വനിതകളെ ഉൾക്കൊള്ളിച്ചു കൊണ്ട് 9 തീരദേശ ജില്ലകളിലായി 45 തീരമൈത്രി സീഫുഡ് റെസ്റ്റോറൻറുകൾ ആരംഭിച്ചു .പദ്ധതി തുകയുടെ 75 ശതമാനം ഗ്രാൻറും 20 ശതമാനം ബാങ്ക് ലോണും 5 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ് . ഈ റെസ്റ്റോറൻറുകൾ വഴി തനത് രുചിയോടെ ഗുണമേന്മയുള്ള കടൽ മത്സ്യവിഭവങ്ങൾ തയ്യാറാക്കുന്നു . ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു.മൂല്യവർദ്ധിത ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജനങ്ങൾക്ക് ന്യായമായ വിലയ്ക്ക് നല്ല ഗുണനിലവാരമുള്ള സമുദ്രോല്പന്നങ്ങൾ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്‌ഷ്യം.

ലക്ഷ്യങ്ങൾ:

  • മിതമായ നിരക്കിൽ മത്സ്യവിഭവങ്ങൾ ലഭ്യമാക്കുക.
  • കൂടുതൽ മൂല്യ വർധിത സംരംഭങ്ങൾ ആരംഭിക്കുന്നതിന് മത്സ്യത്തൊഴിലാളി വനിതകളെ പ്രോത്സാഹിപ്പിക്കുക.
  • സാമൂഹികവും സാമ്പത്തികവും ആയ ശാക്തീകരണം ഉറപ്പുവരുത്തുക.
  • തീരദേശ ജില്ലകളിൽ തീരമൈത്രി സീ ഫുഡ് റെസ്റ്റോറന്റ് ബ്രാൻഡ് കൊണ്ടുവരിക.
  • മത്സ്യത്തൊഴിലാളി വനിതകളെ ഇത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക.