img

തീരമൈത്രി കൗൺസിലുകൾ

തീരദേശ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ തീരമൈത്രി മാനേജ്മെന്റ് കൗൺസിലുകൾ (ടിഎംസി) രൂപീകരിച്ചു. നിലവിൽ സ്ഥാപിതമായിട്ടുള്ള ബദൽ ജീവനോപാധി സംരംഭങ്ങളുടെ സുസ്ഥിര നിലനിൽപ്പിന് ആവശ്യമായ സംഘടന സംവിധാനം ആയിട്ടാണ് ടിഎംസികൾ രൂപീകരിച്ചത്.117 തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തീരമൈത്രി മാനേജ്മെന്റ് കൗൺസിലുകൾ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ്/ ചെയർമാൻ/ മേയർ ചെയർമാനും മത്സ്യഭവൻ ഓഫീസർ / വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ട്രഷററും തീരമൈത്രി ആക്ടിവിറ്റി ഗ്രൂപ്പുകളിൽ നിന്നും നിർദ്ദേശിക്കപ്പെട്ട പ്രതിനിധികൾ യഥാക്രമം വൈസ് ചെയർമാനും കൺവീനറും ഗ്രൂപ്പിൽ നിന്നുള്ള അംഗവും സിഡിഎസ് ചെയർപേഴ്സണും അടങ്ങിയ സമിതിയാണിത്. തീരമൈത്രി ആക്ടിവിറ്റി ഗ്രൂപ്പുകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന സംവിധാനമായി ടിഎംസികൾ മാറിയിട്ടുണ്ട്.