img

സ്നേഹതീരം പദ്ധതി

തീരദേശ ജില്ലകളിലെയും ഉൾനാടൻ മത്സ്യബന്ധനം നടത്തുന്ന മേഖലകളിലെയും മത്സ്യത്തൊഴിലാളികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ലോൺ അനുവദിച്ച് അവരെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ചൂഷണത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് വായ്പ നൽകുന്നതിന് സ്നേഹതീരം പദ്ധതി നടപ്പിലാക്കുന്നു . തീരദേശം പ്രവർത്തന പരിധിയിലുള്ള പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ സാഫുമായി ചേർന്ന് പദ്ധതി നടപ്പിലാക്കുന്നു. രണ്ടു മുതൽ നാലു വരെ അംഗങ്ങൾ അടങ്ങിയ മൈക്രോ യൂണിറ്റുകൾ ആരംഭിക്കും ഒരു കോർപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് പരമാവധി 10 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കുന്നു യൂണിറ്റുകൾക്ക് ആവശ്യമെങ്കിൽ ടി തുക Relend ചെയ്യാവുന്നതാണ്.