img

ലക്ഷ്യങ്ങൾ

സാഫിന്റെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്

  • ടീപ്, ടി ആർപി,പിഎംഎൻആർ എഫ് പദ്ധതികളിലൂടെ ആരംഭിച്ചതും എല്ലാ വർഷങ്ങളിലും ആരംഭിക്കുന്നതുമായ തീരമൈത്രി ആക്ടിവിറ്റി ഗ്രൂപ്പുകൾക്ക് പിന്തുണ സംവിധാനം ലഭ്യമാക്കി അവയുടെ വളർച്ചയും തുടർച്ചയും ഉറപ്പാക്കുക.
  • സംസ്ഥാനത്തു്ടനീളം ബദൽ ജീവനോപാധി പദ്ധതി നടപ്പിലാക്കുന്നതിനായി സൂക്ഷ്മസംരംഭക യൂണിറ്റുകൾ ആരംഭിക്കുക.അതിലെ വനിതാ ഗുണഭോക്താക്കൾക്ക് ഉപജീവനവും വരുമാനവും ഉറപ്പുവരുത്തുക. ഇതിനായി രണ്ടു മുതൽ അഞ്ചുവരെ അംഗങ്ങൾ അടങ്ങിയ ആക്ടിവിറ്റി ഗ്രൂപ്പുകൾ രൂപീകരിച്ച് സംരംഭങ്ങൾ ആരംഭിക്കുകയും ധനസഹായം അനുവദിക്കുകയും ചെയ്യുക.
  • തീരമൈത്രി മാനേജ്മെന്റ് കൗൺസിലുകളെ (ടിഎംസി ) പ്രവർത്തനക്ഷമമാക്കുക, അവയിലൂടെ ആക്ടിവിറ്റി ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ ശക്തമാക്കുക.
  • ആക്ടിവിറ്റി ഗ്രൂപ്പുകൾക്ക് ആവശ്യമായ പരിശീലനങ്ങൾ, സാമ്പത്തിക സഹായം,,ലേബലിംഗ്, മാർക്കറ്റിംഗ് എന്നിവ ലഭ്യമാക്കുക.
  • ബദൽ ജീവനോപാധിക്കായി ആരംഭിക്കുന്ന മത്സ്യത്തൊഴിലാളി വനിതകളുടെ യൂണിറ്റുകളുടെ സുസ്ഥിര നിലനിൽപ്പിനായി പദ്ധതി ഘടകങ്ങൾ ആവിഷ്കരിക്കുക.
  • ബദൽ ജീവനോപാധി കണ്ടെത്തുന്നതിനായി ആരംഭിക്കുന്ന ലഘു സംരംഭങ്ങളുടെ നിലനിൽപ്പിനായി ഇത്തരം ഗുണഭോക്താക്കൾക്ക് ആവശ്യമായ നൂതന സാങ്കേതിക പരിശീലനങ്ങൾ നൽകുക.
  • വനിതാ തൊഴിൽ സംരംഭങ്ങളിലൂടെ ആരംഭിക്കുന്ന ഗ്രൂപ്പുകളുടെ ഉൽപ്പന്നങ്ങൾ ഇടത്തട്ടുകാരില്ലാതെ വിറ്റഴിച്ച് ഗ്രൂപ്പ് അംഗങ്ങൾക്ക് സുസ്ഥിര വരുമാനം ഉറപ്പുവരുത്തുക.
  • ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി തലത്തിൽ ഉത്പന്ന വിപണന ശൃംഖല തയ്യാറാക്കുകയും മറ്റ് സമാന മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്യുക.
  • പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലയിലെ കുടുംബങ്ങളുടെ ആരോഗ്യ വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതി കൈവരിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ വനിതകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുക.
  • പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലയിലെ കുടുംബങ്ങളുടെ ജീവിതത്തിന്റെ സമസ്തമേഖലയിലും പുരോഗതി കൈവരിക്കുന്നതിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് പ്രാപ്തരായ വരും വിവിധ സേവന തുറകളിൽ പരിചയം സിദ്ധിച്ചവരുമായ ഉദ്യോഗസ്ഥർ അടങ്ങിയ ഒരു മൾട്ടിഡിസിപ്ലിനറി ടീമിനെ നിയോഗിക്കുക.